NEWS

ചൈനീസ് വാക്‌സിന്‍ ഉപയോഗിക്കാന്‍ തുര്‍ക്കി

ചൈനയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിലേക്ക് തുര്‍ക്കിയും എത്തുന്നു. പരീക്ഷണങ്ങളില്‍ 91 ശതമാനം വിജയം കണ്ടതോടെയാണ് തുര്‍ക്കി ചൈനയുടെ കോവിഡ് വാക്‌സിനായ സിനോവാക് ഉപയോഗിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യം തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിന്‍ കൊക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ഞായറാഴ്ച ചൈനയില്‍ നിന്നും കൂടുതല്‍ വാക്‌സിന്‍ തുര്‍ക്കിയിലേക്കെത്തും. 30 ലക്ഷം ഡോസാണ് ആദ്യഘട്ടമായി തുര്‍ക്കിയിലേക്കെത്തുന്നത്. ഇതിന് പിന്നാലെ 50 ലക്ഷം ഡോസ് കൂടി എത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ പ്രര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 7371 പേര്‍ പങ്കെടുത്ത വാക്‌സിന്‍ പരീക്ഷണത്തിലാണ് 91.25 ശതമാനം പരീക്ഷണ വിജയം നേടിയത്. ചൈനയില്‍ നിന്നും വാക്‌സിന്‍ എത്തിയാല്‍ പ്രതിദിനം 20 ലക്ഷം പേര്‍ക്ക് നല്‍കാനാകും എന്നാണ് കരുതുന്നതെന്ന് ഫഹ്‌റെറ്റിന്‍ കൊക്ക പറഞ്ഞു

Back to top button
error: