നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനത്തിനും മെയ് രണ്ടാം വാരത്തിനും ഇടയിൽ, രണ്ടു ഘട്ടങ്ങൾ ആയിരിക്കും തെരഞ്ഞെടുപ്പ് എന്ന്‌ സൂചന

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് സൂചന. ഏപ്രിൽ അവസാനവും മെയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും ഇത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അടുത്തയാഴ്ച സംസ്ഥാനത്ത് എത്തിയേക്കും.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പോലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരുമായി സംഘം ചർച്ച നടത്തി. തെലങ്കാന,മഹാരാഷ്ട്ര, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്ന പുത്തൻതലമുറ വോട്ടിംഗ് മെഷീനുകൾ ആവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക. ഇവ കേടു വരാൻ സാധ്യത കുറവാണ്. നിലവിലെ വോട്ടിങ് യന്ത്രത്തെക്കാൾ ശേഷി കൂടിയവയാണ് പുതിയ മെഷീനുകൾ.

നിലവിലെ വോട്ടിംഗ് യന്ത്രങ്ങളിൽ പരമാവധി നാല് ബാലറ്റ് യൂണിറ്റുകളാണ് ഘടിപ്പിക്കാൻ ആവുക.എന്നാൽ എം 3 മെഷീനിൽ 24 യൂണിറ്റുകൾ ഘടിപ്പിക്കാം. അനധികൃതമായി തുറക്കാനും പറ്റില്ല. അങ്ങനെ ശ്രമിച്ചാൽ മെഷീൻ പ്രവർത്തനരഹിതമാകും. ഹാർഡ്വെയറിലോ സോഫ്റ്റ്‌വെയറിലോ എന്തെങ്കിലും മാറ്റം വരുത്തിയാൽ പോലും തിരിച്ചറിയാൻ ആകും എന്നാണ് ഇതിന്റെ പ്രത്യേകത. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ സംസ്ഥാനത്ത് എത്തിയതായാണ് വിവരം. 26 മുതൽ മെഷീന്റെ പരിശോധന തുടങ്ങും.

Exit mobile version