Lead NewsNEWS

കേരളം പിടിക്കാൻ ആർഎസ്എസ് കളി, ഗവർണറുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് തലവൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഈ മാസം 31ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. കോഴിക്കോട് നടക്കുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് 29നാണ് കോഴിക്കോട് മോഹൻ ഭാഗവത് എത്തുന്നത്. ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തിലാണ് ഇത്. കോഴിക്കോട് എത്തുന്ന മോഹൻഭാഗവത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്തെത്തും.

30ന് ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗത്തിൽ മോഹൻഭഗവത് പങ്കെടുക്കുന്നുണ്ട്. ഗവർണറെ മാത്രമല്ല മോഹൻഭഗവത് കാണുന്നത്. മറ്റു പ്രധാന വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നേർക്കുനേർ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ആർഎസ്എസ് മേധാവി ഗവർണറെ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.നിയമസഭാ സമ്മേളനം വിളിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നൽകിയ ശുപാർശ ഗവർണർ തള്ളിയിരിക്കുകയാണ്. പുതിയ തീയതി വെച്ച് നിയമസഭാ സമ്മേളനം ചേരാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം ആർഎസ്എസ് ശാഖകളുള്ള സംസ്ഥാനത്ത് പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആർഎസ്എസ് മേധാവി.

Back to top button
error: