Lead NewsNEWS

ക്ഷേമ പെൻഷൻ 1500 ,കിറ്റ് വിതരണം തുടരും

എൽ ഡി എഫ് പ്രകടന പത്രികയിലെ വാഗ്ധാനങ്ങളിൽ 90 % പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ .600 വാഗ്ധാനങ്ങളിൽ 570 എണ്ണം പൂർത്തിയായി .പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും നടപ്പാക്കി .അഭിമാനകരമായ നേട്ടം ആണിതെന്നും മുഖ്യമന്ത്രി പറഞ്ഞു .

സർക്കാരിന്റെ രണ്ടാം ഘട്ട 100 ദിന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു .രണ്ടാം ഘട്ടത്തിൽ പതിനായിരം കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുകയോ ആരംഭിക്കുകയോ ചെയ്യും .

അമ്പതിനായിരം പേർക്ക് തൊഴിൽ നൽകും . 2021 ജനുവരിമുതൽ ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കും .റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം തുടരും .

Back to top button
error: