NEWS

തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ടത് കൊടുംക്രൂരരായ രണ്ട് കൊലക്കേസ് പ്രതികൾ

നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന്‌ രക്ഷപ്പെട്ടത് കൊടുംക്രൂരരായ രണ്ട് കൊലക്കേസ് പ്രതികൾ. തിരുവനന്തപുരത്ത് എസ്എസ്എൽസി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് അതിലൊരാൾ.

2012 മാർച്ചിലാണ് പത്താംക്ലാസുകാരി കൊല്ലപ്പെട്ടത്. സ്റ്റഡി ലീവിന് പെൺകുട്ടി വീട്ടിൽ ഇരിക്കവേ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീൽ റോഡിലെ കുഴിയിൽ വീഴുകയും പെൺകുട്ടി അടക്കമുള്ളവർ ഓട്ടോ പോക്കുന്നതിനു സഹായിക്കുകയും ചെയ്തു.

വീട്ടിൽ കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി സ്ക്രൂഡ്രൈവർ വാങ്ങാനെന്ന വ്യാജേന വീടിനകത്ത് കയറുകയും കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണമാല ഊരിയെടുത്ത ശേഷം അടുത്തുള്ള സ്വകാര്യ ബാങ്കിൽ പണയം വെക്കുകയും ചെയ്തു. സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ തന്നെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിനാൽ രാജേഷിന് ജാമ്യം കിട്ടിയില്ല. രാജേഷിന്റെ രണ്ട് ഭാര്യമാർ ഉൾപ്പെടെ കേസിൽ സാക്ഷികളായി മൊഴി പറഞ്ഞതിനാൽ ശിക്ഷയും കിട്ടി.സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു എങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്തു.

ഭാര്യയെക്കൊന്ന കേസിലെ പ്രതി ശ്രീനിവാസനാണ് ജയിൽചാടിയ മറ്റൊരാൾ.ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ശ്രീനിവാസൻ തമിഴ്നാട് സ്വദേശിയാണ്.

Back to top button
error: