NEWS

അട്ടക്കുളങ്ങര ജയിലിൽ രാത്രി മുഴുവൻ പ്രാർത്ഥനയിൽ കഴിഞ്ഞ് സിസ്റ്റർ സെഫി

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയെ പാർപ്പിച്ചിരിക്കുന്നത് അട്ടക്കുളങ്ങര വനിതാ ജയിലിൽ ആണ്. ജയിലിലെ പതിനഞ്ചാം നമ്പർ തടവുകാരിയാണ് സിസ്റ്റർ സെഫി. പൂജപ്പുര സെൻട്രൽ ജയിലിൽ എന്നാൽ 4334 ആം നമ്പർ തടവുകാരനാണ് ഫാദർ തോമസ് കോട്ടൂർ.

ഇരുവരുടെയും കോവിഡ് പരിശോധന നടത്തി.രണ്ടുപേർക്കും നെഗറ്റീവ്. മറ്റു ജില്ലകളിൽ നിന്നും വന്നതിനാൽ 14 ദിവസത്തെ ക്വാറന്റൈൻ ആണ് നിർദ്ദേശിച്ചിട്ടുള്ളത്.

ക്വാറന്റൈൻ ബ്ലോക്കിൽ ഒറ്റയ്ക്കാണ് ഫാദർ തോമസ് കോട്ടൂർ. സിസ്റ്റർ സെഫി ആകട്ടെ അഞ്ച് പ്രതികൾക്കൊപ്പമാണ് കഴിയുന്നത്.

ജയിലിൽ ഭക്ഷണം കാണിക്കാൻ വിമുഖത കാട്ടുന്ന സിസ്റ്റർ സെഫി എപ്പോഴും പ്രാർത്ഥനയിൽ മുഴുകുകയാണ്.

Back to top button
error: