Lead NewsNEWS

മമതയോട് മുഖം തിരിച്ച് മന്ത്രിമാര്‍, അകത്തേക്കോ, പുറത്തേക്കോ.?

സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോയതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും നാല് മന്ത്രിമാര്‍ വിട്ട് നിന്നു.

മന്ത്രിമാരുടെ പ്രവര്‍ത്തി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ പാതയിലാണോ മറ്റുള്ള മന്ത്രിമാരെന്നും സംശയിക്കപ്പെടുന്നു. ചന്ദ്രാനന്ദ് സിന്‍ഹ, ഗൗതം ദേബ്, രബീന്ദ്രനാഥ് ഘോഷ്, റജീബ് ബാനര്‍ജി എന്നീ മന്ത്രിമാരാണ് മമത ബാനര്‍ജി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ട് നിന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നവരില്‍ 3 പേര്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു. എന്നാല്‍ തൃണമുല്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന റജീബ് ബാനര്‍ജിയുടെ പ്രവര്‍ത്തിയില്‍ സംശയമുണ്ട്.

റജീബ് ബാനര്‍ജി പാര്‍ട്ടി വിടുമോ എന്ന സംശയത്തിലാണ് മറ്റുള്ള അംഗങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് അമിത് ഷായുടെ സാന്നിധ്യത്തില്‍ സുവേന്ദു അധികാരി അടക്കം ചില നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.

Back to top button
error: