അഭയക്കേസിൽ കുറ്റം ചെയ്തവർക്ക് ന്യായമായ ശിക്ഷ കിട്ടിയെന്ന് സിബിഐ മുൻ ഡിഎസ്പി വർഗീസ് പി തോമസ്

അഭയ കേസിൽ കുറ്റം ചെയ്തവർക്ക് ന്യായമായ ശിക്ഷ കിട്ടിയെന്ന് സിബിഐ മുൻ ഡി എസ് പി വർഗീസ് പി തോമസ്. ശിക്ഷയ്ക്ക് ഇടയാക്കിയത് ശക്തമായ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ആണെന്നും വർഗീസ് പി തോമസ് വ്യക്തമാക്കി.

വിചാരണ നേരിടാതെ കുറ്റവിമുക്തനാക്കപ്പെട്ട വൈദികൻ ജോസ് പുതൃക്കയിലെതിരെ സിബിഐ ഹൈക്കോടതിയിൽ അപ്പീൽ പോയിട്ടുണ്ട്. ഈ കേസിൽ സിബിഐയ്ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ജോസ് പുതൃക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്നും വർഗീസ് തോമസ് പറഞ്ഞു.

പ്രതികൾ അപ്പീൽ പോയാലും വിചാരണക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്താൻ സാധ്യതയില്ലെന്നും വർഗീസ് പി തോമസ് അഭിപ്രായപ്പെട്ടു. ശക്തമായ സാഹചര്യ ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടാണ് ഇത്. ഒടുവിൽ അഭയയ്ക്ക് നീതി ലഭിച്ചു എന്നും വർഗീസ് പി തോമസ് പറഞ്ഞു. അഭയ കേസ് തേച്ചുമാച്ചു കളയാൻ ഉള്ള സമ്മർദ്ദങ്ങൾക്കെതിരെ നിലപാടെടുത്ത് സി ബി ഐ യിൽ നിന്ന് വി ആർ എസ് എടുത്ത് പിരിഞ്ഞ ഉദ്യോഗസ്ഥനാണ് വർഗീസ് പി തോമസ്.

Exit mobile version