ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും പിഴയും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും പിഴയും, അഭയ കേസിലെ വിധിയുടെ വിശദ വിവരങ്ങൾ ഇങ്ങനെ

അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും പിഴയും. സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും പിഴയും.

ഫാദർ തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവു നശിപ്പിക്കലിന് ഏഴു വർഷം തടവും 50,000 രൂപ പിഴയും. കോൺവെന്റിൽ അതിക്രമിച്ചു കയറിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

സിസ്റ്റർ സെഫിയ്ക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും 5ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവുനശിപ്പിക്കലിന് ഏഴ് വർഷം തടവും 50000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരും തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version