‘തുറമുഖം’ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

ലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാജീവ് രവി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും അദ്ദേഹം മലയാളികള്‍ക്ക് പ്രിയങ്കരനാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ രാജീവ് രവി എന്ന സംവിധായകന്‍ എന്നും ശ്രദ്ധിച്ചിരുന്നു.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത തുറമുഖം അമ്പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ കോംമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നായിട്ടാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് റോട്ടര്‍ഡാം ഫെസ്റ്റിവലിലേത്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരം ആണ് തുറമുഖത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version