താൻ ക്ലബ്ബിൽ ഉണ്ടായിരുന്നു, എന്നാൽ അറസ്റ്റിൽ അല്ല, വിശദീകരണവുമായി സൂസന്നെ ഖാൻ

താൻ അറസ്റ്റിൽ ആണെന്ന വാർത്ത നിഷേധിച്ച് ഋതിക് റോഷന്റെ മുൻ ഭാര്യ സൂസന്നെ ഖാൻ. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പാർട്ടി നടത്തിയതിന് മുംബൈ ഡ്രാഗൺ ഫ്ലൈ ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തുകയും അറസ്റ്റ് ഉണ്ടാവുകയും ചെയ്തിരുന്നു. പുലർച്ചെ 2 30 ന് നടത്തിയ റെയ്ഡിൽ തങ്ങളോട് കാത്തുനിൽക്കാനും ആറുമണിക്ക് വീട്ടിലേക്ക് പോകാനും പോലീസ് പറഞ്ഞുവെന്നാണ് സൂസന്നെയുടെ വിശദീകരണം.

സുഹൃത്തിന്റെ ജന്മദിനാഘോഷവും ആയി ബന്ധപ്പെട്ടാണ് താൻ ക്ലബ്ബിൽ പോയത്. എന്തിനാണ് തങ്ങളോട് കാത്തിരിക്കാൻ പറഞ്ഞത് എന്ന് തനിക്ക് വ്യക്തമായിരുന്നില്ല എന്നും സൂസന്നെ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മുംബൈ പോലീസ് സ്തുത്യർഹമായ സേവനം നടത്തുന്നുണ്ടെന്നും സൂസന്നെ വ്യക്തമാക്കുന്നു.

ഈ ക്ലബ്ബിൽ വച്ച് തന്നെയാണ് സുരേഷ് റൈന അറസ്റ്റിലാകുന്നത്. ഗായകൻ ഗുരു രന്ധാവയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version