Lead NewsNEWS

തെരുനായ്ക്കളുടെ ആക്രമണം; 65കാരന് ദാരുണാന്ത്യം

മലപ്പുറം: തെരുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധന്‍ മരിച്ചു. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരനാണ്(65) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാരതപ്പുഴയോരത്ത് നടക്കാനിറങ്ങിയ ശങ്കരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സമീപത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കളാണ് രക്തം വാര്‍ന്നുകിടന്ന ശങ്കരനെ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് ശങ്കരന്‍ മരിക്കുകയായിരുന്നു.

ഭാരതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.

Back to top button
error: