ലഹരി പാർട്ടിയിൽ പിടിക്കപ്പെട്ടവരിൽ കൊച്ചിയിലെ സിനിമാതാരവും

ഇടുക്കിയിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായവരിൽ സിനിമാതാരമായ മോഡലും. തൃപ്പൂണിത്തുറക്കാരി ആണ് മോഡൽ. കൊച്ചിയിൽ ജനിച്ചുവളർന്ന മോഡൽ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ലഹരി പാർട്ടിയുടെ പിന്നിലുള്ള ഒമ്പതംഗ സംഘം വാഗമണ്ണിന് സമാനമായി മൂന്നാറിലും കൊച്ചിയിലും ലഹരി പാർട്ടി നടത്തിയിട്ടുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചു. മൂന്നുപേരുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് വാഗമണ്ണിൽ ലഹരി പാർട്ടി നടത്തിയത്.

അതേസമയം അറസ്റ്റ് ചെയ്യാത്ത 49 പേരെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാന്നിധ്യത്തിൽ വിട്ടയച്ചു. മാതാപിതാക്കളുമായി ഡിഐജി സംസാരിക്കുകയും ചെയ്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version