TRENDING

പൂക്കാലം വരവായി കൊച്ചിയിലേക്ക് മാറ്റിയപ്പോൾ നായികയ്ക്ക് മംഗല്ല്യ യോഗം

350 എപ്പിസോഡ് വരെ തിരുവനന്തപുരത്ത് ചിത്രീകരിച്ച സീ കേരളം സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി പരമ്പര കൊച്ചിയിലേക്ക് പറിച്ചു നട്ടപ്പോൾ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൃദുല വിജയ്ക്ക് പ്രണയ സാഫല്യം.യുവനടൻ യുവകൃഷ്ണയാണ് വരൻ.നാളെ ഇവരുടെ വിവാഹ നിശ്ചയമാണ്.

“പൂക്കാലം വരവായി”ൽ മൃദുലയുടെ അമ്മ പാർവ്വതിയെ അവതരിപ്പിക്കുന്ന പ്രശസ്ത നടി രേഖ രതീഷാണ് ഇവരുടെ പ്രണയത്തിനും വിവാഹത്തിനും എല്ലാ ആശിർവാദങ്ങളും നൽകിയത് എന്നത് പൂക്കാലം വരവായി ടീമിന് ഇരട്ടിമധുരം നൽകുന്നു.

ക്ലാസ്സിക് ഫ്രേംസിന്റെ ബാനറിൽ മോഡി മാത്യു,ജയൻ രേവതി എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രവീൺ ഇറവങ്കര രചനയും ഗോപാലൻ മനോജ് സംവിധാനവും നിർവ്വഹിക്കുന്ന പൂക്കാലം വരവായി
അങ്ങനെ അക്ഷരാർത്ഥത്തിൽ പ്രണയ സാഫല്ല്യത്തിന്റെ പൂക്കാലം തന്നെയായി മാറി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker