ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുപ്കാര്‍ സഖ്യം വളരെ മുന്നിൽ, സഖ്യം ബഹിഷ്കരിച്ച കോൺഗ്രസ്‌ പിന്നിൽ

ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുപ്കാര്‍ സഖ്യം വളരെ മുന്നിൽ. കുൽഗാം മണ്ഡലത്തിലെ 5 ജില്ലാ കൗൺസിൽ സീറ്റുകളിൽ മത്സരിച്ച സിപിഐ എം 2 എണ്ണം വിജയിക്കുകയും 3 എണ്ണത്തിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാർ സഖ്യത്തിന്റെ കൺവീനർ. സിപിഐ എമ്മിന് പുറമെ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ആദ്യം സഖ്യത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് ഇതില്‍ നിന്ന് മാറി ഒറ്റക്ക് മത്സരിച്ച് അവസാന സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version