Lead NewsNEWS

നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍

നാളെ ചേരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്ത് അടിയന്തര സാഹചര്യത്തിലാണ് സഭ ചേരുന്നതെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചു.

കര്‍ഷകരെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതോടെ കര്‍ഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിലായി. കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ ബദല്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമ നിര്‍മാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ വോട്ടിനിട്ട് തള്ളാന്‍ നിയമസഭ സമ്മേളനം ചേരാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Back to top button
error: