Lead NewsNEWS

തന്റെ അന്വേഷണം സത്യസന്ധമായിരുന്നു, അതിന്റെ തെളിവാണ് കോടതി വിധി; വികാരനിര്‍ഭരനായി വര്‍ഗീസ് പി തോമസ്

ഭയക്കേസിന്റെ വിധി വന്നപ്പോള്‍ വികാരനിര്‍ഭരനായി സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ്. തന്റെ അന്വേഷണം സത്യസന്ധമായിരുന്നു അതിനുളള തെളിവാണ് കോടതി വിധി അദ്ദേഹം പറഞ്ഞു.

പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലുടെ മുമ്പില്‍ വിതുമ്പിയാണ് അദ്ദേഹം സംസാരിച്ചത്. സന്തോഷത്തിന്റെ കണ്ണീരാണെന്ന് അദ്ദേഹം പറഞ്ഞു.

അഭയയുടെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട് നല്‍കിയ വര്‍ഗീസ് തോമസ് സമ്മര്‍ദ്ദങ്ങള്‍ വകവെയ്ക്കാതെ വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു.

എതു കേസും സത്യസന്ധമായിട്ടേ അന്വേഷിക്കാറുളളൂ. അഭയ കേസും അത്തരത്തില്‍ കൃത്യമായിച്ചും ആഴത്തിലും അന്വേഷിച്ചു. നൂറ് ശതമാനം സത്യസന്ധമായി അന്വേഷിച്ചു എന്ന തെളിവാണ് ഇന്ന് പുറത്തുവന്ന വിധി. കുറ്റം തെളിഞ്ഞുവെന്നാല്‍ സത്യം ജയിച്ചു എന്നാണ് . ഇനി ശിക്ഷ എന്തായാലും പ്രശ്‌നമില്ല. വിധിയില്‍ ഞാന്‍ സന്തുഷ്ടനായി വര്‍ഗീസ് പറഞ്ഞു.

കേസില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനാണ് ഞാന്‍ വോളന്ററി റിട്ടയര്‍മെന്റ്് എടുത്തത്. എന്‍ കൂടെയുണ്ടായിരുന്ന പലരും ഡിഐജിമാരായി. എനിക്കും അവിടെ എത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ലയെന്ന് മനസിലായതോടെ ഞാന്‍ അങ്ങനെ ഒരു തീരുമാനം കൈക്കൊളളുകയായിരുന്നു.

ഏത് മേഖലയിലായാലും മേലുദ്യോഗസ്ഥന്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചില്ലെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടാകും വര്‍ഗീസ് തോമസ് പറഞ്ഞു.

എനിക്ക് ഇന്ത്യയിലെവിടെ വേണമെങ്കിലും സ്ഥലമാറ്റം തരാമെന്ന് പറഞ്ഞതാണ്. എന്നാല്‍ ഞാന്‍ അങ്ങനെ പോയാല്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കും. തെറ്റ് ചെയ്യാതെ അങ്ങനെ ഒരു പേര് സംബാധിക്കാന്‍ ഞാന്‍ തയ്യാറല്ല. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഉണ്ട്. അതിനാല്‍ തന്നെ ശിക്ഷിക്കപ്പെടണം അതിനായി എത്രനാള്‍ വരെ കത്തിരിക്കണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറായിരുന്നു ഞാന്‍. വര്‍ഗീസ് തോമസ് വ്യക്തമാക്കി.

അഭയയുടെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ സിബിഐ എസ്പിയായിരുന്ന വി ത്യാഗരാജന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് വര്‍ഗീസ് തോമസ് പറയുന്നു. എന്നാല്‍ ഞാന്‍ അതിന് വഴങ്ങാതെ അഭയയുടെ മരണം കൊലപാതകം ആണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 1993 ഡിസംബറില്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്തു. അദ്ദേഹം പറഞ്ഞു.

28 വര്‍ഷത്തിന് ശേഷം അഭയ കേസില്‍ വിധി വന്നപ്പോള്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയേയും ജില്ലാ ജയിലിലേക്കു മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിബിഐ ജഡ്ജി ജെ.സനല്‍കുമാര്‍ വിധി പ്രസ്താവിച്ചത്.

കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തെളിവു നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഫാ. തോമസ് കോട്ടൂർ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. കേസിൽ ശിക്ഷ നാളെ വിധിക്കും.

Back to top button
error: