ദൈവമാണ് എന്റെ കാവൽക്കാരൻ, താൻ നിരപരാധി, തോമസ് കോട്ടൂരിന്റെ പ്രതികരണം, പ്രതികരിക്കാതെ സെഫി

ദൈവമാണ് തന്റെ കാവൽക്കാരൻ എന്ന് അഭയക്കേസിൽ ശിക്ഷിക്കപ്പെട്ട തോമസ് കോട്ടൂർ. ദൈവത്തിന് ഒരു വലിയ പദ്ധതിയുണ്ട്. കേസിൽ താൻ നിരപരാധിയാണ്. കേസിൽ ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചില്ല. അപ്പീൽ പോകുന്ന കാര്യം ഇപ്പോഴും തീരുമാനിച്ചിട്ടില്ല എന്നും തോമസ് കോട്ടൂർ പറഞ്ഞു.

അതേസമയം സിസ്റ്റർ സെഫി പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിനു മറുപടി മൗനമായിരുന്നു. കൈയ്യിൽ കുരിശു പിടിച്ചു കൊണ്ടായിരുന്നു മൗനം.

എന്നാൽ കോടതി വിധി കേട്ടതിനു ശേഷം ഇരുവരും തളർന്ന രീതിയിലായിരുന്നു. സിസ്റ്റർ സെഫി കോടതിയിൽ പൊട്ടിക്കരഞ്ഞു.

ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേയ്ക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്കും മാറ്റും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version