NEWS

കന്യക ആണെന്ന് സ്ഥാപിക്കാൻ കന്യാചർമ്മം വെച്ചുപിടിപ്പിച്ചു, അഭയ കേസ് അട്ടിമറിക്കാൻ സിസ്റ്റർ സെഫി നടത്തിയ നീക്കങ്ങൾ ഇങ്ങനെ

സിസ്റ്റർ അഭയാ കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രതി സിസ്റ്റർ സെഫി വൈദ്യശാസ്ത്രത്തിന്റെ സഹായം കൂടി തേടി. കന്യകയാണെന്ന് സ്ഥാപിക്കാൻ സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വെച്ചു പിടിപ്പിച്ചു. ഇത് വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞത് പ്രോസിക്യൂഷന് നേട്ടമായി.

2008 നവംബറിലാണ് സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ ആണ് കന്യാചർമം സെഫിക്ക് വെച്ചുപിടിപ്പിക്കുക ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജനും പ്രോസിക്യൂഷൻ ഇരുപത്തിയൊമ്പതാം സാക്ഷിയുമായ ഡോക്ടർ രമയും മെഡിക്കൽ കോളേജ് പ്രിൻസിപ്പലും പത്തൊമ്പതാം സാക്ഷിയുമായ ഡോക്ടർ ലളിതാംബിക കരുണാകരൻ എന്നിവർ ഇതു സംബന്ധിച്ച് സിബിഐ കോടതിയിൽ പ്രത്യേകം മൊഴി നൽകിയിരുന്നു.

സിസ്റ്റർ അഭയക്കും കുടുംബത്തിനും ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. മുറിവുണ്ടായത് തല കിണറ്റിലെ പമ്പിൽ ഇടിച്ച് ആണെന്നും ഇവർ വാദിച്ചിരുന്നു.

Back to top button
error: