NEWS

സഭയ്ക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയ കേസ് അട്ടിമറിക്കാൻ സഭ ശ്രമിച്ചു

അഭയ കേസ് അട്ടിമറിക്കാൻ സഭ ശ്രമിച്ചുവെന്ന് അഭയ ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരയ്ക്കൽ. കേസിൽ പല തരത്തിലുള്ള ഇടപെടലുകൾ സഭ നടത്തി. കോടതിയിൽ ഹാജരാകേണ്ട ദിവസം ഏക ദൃക്സാക്ഷി രാജുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി.

അഭയയ്ക്ക് നീതി ലഭ്യമാക്കാൻ സഭ ഒന്നും ചെയ്തില്ല. തന്റെ പോരാട്ടം വിജയിച്ചെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. തന്റെ ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിൽ സഭ ഇടപെടൽ നടത്തി.

കേസ് തെളിയിക്കാൻ ഉള്ള ദൈവത്തിന്റെ നിമിത്തമാണ് താനെന്ന് ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു. പലതവണ അട്ടിമറിക്കപ്പെട്ട കേസ് ശിക്ഷ വിധിക്കുന്ന തലത്തിലേക്ക് എത്തിയത് ദൈവത്തിന്റെ ഇടപെടൽ ആണെന്നും ജോമോൻ പുത്തൻപുരക്കൽ കൂട്ടിച്ചേർത്തു.

Back to top button
error: