അഭയ കേസ്; വിധി പ്രസ്താവത്തില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍, ഇരുവരും ജയിലിലേക്ക്, ശിക്ഷാവിധി നാളെ

28 വര്‍ഷത്തിന് ശേഷം അഭയ കേസില്‍ വിധി വന്നപ്പോള്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.

ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിബിഐ ജഡ്ജി ജെ. സനല്‍കുമാര്‍ വിധി പ്രസ്താവിച്ചത്.

കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തെളിവു നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഫാ. തോമസ് കോട്ടൂർ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. കേസിൽ ശിക്ഷ നാളെ വിധിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version