പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിക്കുന്ന അച്ഛനാര്?

രണ്ടു കുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിക്കുന്ന അച്ഛന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആകെ പ്രചരിക്കുകയാണ്. ഈ വ്യക്തിയെ കണ്ടെത്താൻ ഇനിയും ആയിട്ടില്ല. ഇതോടെ പോലീസ് സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർത്ഥിച്ചു.

മക്കളെ പിതാവ് ക്രൂരമായി മർദിക്കുന്നതും എടുത്തെറിയുന്നതും ഒക്കെ ദൃശ്യങ്ങളിൽ കാണാം. ക്രൂരത പുറംലോകം കാണാൻ അമ്മ തന്നെയാണ് ഇത് ഷൂട്ട് ചെയ്തത് എന്നാണ് വിവരം.

ഏതാണ്ട് 13 വയസ്സ് പെൺകുട്ടിക്കും 10 വയസ്സ് ആൺകുട്ടിക്കും തോന്നും. മധ്യവയസ്കനാണ് പിതാവ്. എന്തോ സാധനം എടുത്തു എന്ന് ആരോപിച്ചാണ് ക്രൂരമായ മർദ്ദനം.

തങ്ങൾ എടുത്തിട്ടില്ലെന്നും അറിയില്ലെന്നും കുട്ടികൾ പറയുന്നുണ്ട്. അടിക്കുമ്പോൾ കുഞ്ഞനിയന് അടി കൊള്ളാതിരിക്കാൻ വേണ്ടി ചേച്ചി കാണിക്കുന്ന കരുതലും ദൃശ്യങ്ങളിലുണ്ട്. സഹോദരിയെ സംരക്ഷിക്കാൻ മുന്നിൽ കയറി നിൽക്കുന്ന ആൺകുട്ടിയും ഹൃദയത്തെ കീറിമുറിക്കും.

താഴെ ഇരിക്കുന്ന കുട്ടികളുടെ അമ്മയെയും ഇയാൾ മർദ്ധിക്കുന്നുണ്ട്. അമ്മയെ ഒന്നും ചെയ്യല്ലേ എന്ന് അലറിക്കരയുന്ന കുട്ടികളെയും കാണാം. ആർക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കിൽ പോലീസിനെ ഉടനെ വിവരം അറിയിക്കുക. ഇനി ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി ഉണ്ടാവാതിരിക്കട്ടെ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version