NEWS

അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തോട്ടം ഉടമയുടെ ലൈസന്‍സുള്ള തോക്കില്‍ നിന്നുമാണ് അതിഥി തൊഴിലാളിക്ക് വെടിയേറ്റത്. തോക്കിന് ലൈസന്‍സുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.

Back to top button
error: