ബിജെപി എംപിക്ക് മുട്ടൻ പണി, ഭാര്യ തൃണമൂൽ കോൺഗ്രസിൽ, വിവാഹമോചനം ഉടനെന്ന് എംപി

ബംഗാളിൽ നിന്നുള്ള ബിജെപി എംപി സൗമിത്ര ഖാന് ഭാര്യ സുജാത മോണ്ടൽ നൽകിയത് എട്ടിന്റെ പണി.ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ വിവാഹ മോചനത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി എംപി. ഭാര്യ വലിയ തെറ്റ് ചെയ്തു എന്നും രാഷ്ട്രീയം തന്റെ വിവാഹജീവിതം നശിപ്പിച്ചെന്നും കരഞ്ഞുകൊണ്ട് സൗമിത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗമിത്ര ഖാനെ മുന്നിൽ നിന്ന് നയിച്ചത് ഭാര്യയാണ്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സൗമിത്ര ഖാന് മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അപ്പോൾ പ്രചാരണത്തിനു ചുമതല ഭാര്യ സുജാതയ്ക്ക് ആയിരുന്നു. സുജാതയുടെ പ്രചാരണം വിജയിച്ചു. സൗമിത്ര ഖാൻ വിജയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളുമായി നിരവധി വേദികൾ സുജാത പങ്കിട്ടിട്ടുണ്ട്. ബിജെപിയിൽ ശ്വസിക്കാൻ പോലും ഇടമില്ല എന്നാണ് സുജാതയുടെ ആരോപണം. ബഹുമാനം ലഭിക്കുന്നില്ലെന്നും കരുത്തുള്ള നേതാവ് ബിജെപിയിൽ ഇല്ലെന്നും സുജാത ആരോപിക്കുന്നു. പുതുതായി ബിജെപിയിലെ എത്തുന്നവർ അഴിമതിക്കാരാണെന്നും അവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്നും സുജാത പറയുന്നു. സ്നേഹം നിറഞ്ഞ ദീദിയോടൊപ്പം ആണ് തന്റെ ഇനിയുള്ള പ്രവർത്തനം എന്നും സുജാത വ്യക്തമാക്കുന്നു. യാഥാർഥ്യം തിരിച്ചറിഞ്ഞ് ഭർത്താവ് തൃണമൂൽ കോൺഗ്രസിൽ എത്തും എന്നാണ് താൻ കരുതുന്നതെന്നും സുജാത പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version