Lead NewsNEWS

കെ.കെ മഹേശന്റെ മരണം; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

സ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന്റ സഹായി കെകെ അശോകന്‍, ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. മാരാരിക്കുളം പോലീസിനോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ജൂണ്‍ 20നാണ് മഹേഷിനെ ആലപ്പുഴ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം വെള്ളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെളളാപ്പളളിക്കും സഹായി അശോകനെതിരെയും രംഗത്ത് വന്നിരുന്നു. എന്നാല്‍ വെളളാപ്പളളി നടേശന്‍ ആരോപണം നിഷേധിക്കുകയായിരുന്നു.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാമ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ ,ംഘത്തെ നിയോഗിച്ചത്. പിന്നീട് ഈ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പലവട്ടം സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബം ആലപ്പുഴ ഡുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Back to top button
error: