Lead NewsNEWS

“​ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കാ​ന്‍ തയ്യാര്‍: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം ഇ​ന്ത്യ​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ തയാറാണെന്ന്‌ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ എ​ല്ലാ​വി​ധ​ത്തി​ലും ത​യാ​റാ​ണെ​ന്നും ഇ​തി​നു​വേ​ണ്ട നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യാ​ല്‍ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ്പാ​ക്ക​പ്പെ​ടു​മെ​ന്നും സു​നി​ല്‍ അ​റോ​റ പ​റ​ഞ്ഞു.

നേ​ര​ത്തെ ഒ​രു ഇ​ന്ത്യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ കാ​ര്യ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Back to top button
error: