Lead NewsNEWS

ഇന്ത്യ അതീവ ജാഗ്രതയിൽ, ഭയപ്പെടേണ്ടതില്ല,ബ്രിട്ടനിലെ പുതിയ കൊറോണ വൈറസിനെ കുറിച്ച് ആരോഗ്യമന്ത്രി

ബ്രിട്ടനിൽ വ്യാപിക്കുന്ന അതിവേഗ കൊറോണ വൈറസിന് കുറിച്ച് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. അതീവ ജാഗ്രതയിലാണ് കേന്ദ്രസർക്കാർ എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഇന്ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഹർഷവർദ്ധന്റെ പ്രസ്താവന. “ഒരു വർഷമായി കോവിഡുമായി ബന്ധപ്പെട്ട ജാഗ്രതയിലാണ് സർക്കാർ. ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുക എന്നത് തന്നെയാണ് കർത്തവ്യം. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണയുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. “ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസിന്റെ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന് ചേർന്നിരുന്നു. പുതിയ കൊറോണ വൈറസ് നിലവിലുള്ള കൊറോണവൈറസിനേക്കാൾ 70 ശതമാനത്തിൽ കൂടുതൽ പകർച്ച ശക്തിയുള്ളതാണ്.

ബ്രിട്ടണും ആയിട്ടുള്ള വ്യോമഗതാഗതം കൂടുതൽ രാജ്യങ്ങൾ റദ്ദാക്കുകയാണ്. ഇന്ത്യയും ഇത്തരമൊരു നടപടികയിലേക്ക് കടക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.

Back to top button
error: