NEWS

ഹരേ കൃഷ്ണകുമാർ എന്ന് വിളിക്കണം ,എനിക്ക് വോട്ട് ചെയ്യാത്തവർ കൗൺസിലർ എന്ന നിലയിൽ എന്നെ സമീപിക്കരുത് ,ആലപ്പുഴയിലെ സിപിഐഎം കൗൺസിലർ വോട്ടർമാരെ വെല്ലുവിളിക്കുമ്പോൾ

ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ സിപിഐഎം കൗൺസിലറുടെ വിജയാഹ്ളാദ പ്രസംഗം വിവാദമാകുന്നു .തനിക്ക് വോട്ട് ചെയ്യാത്തവർ ആരും അടുത്ത അഞ്ചുവർഷക്കാലം തന്നെ ആവശ്യങ്ങൾക്കായി സമീപിക്കേണ്ടതില്ലെന്ന് കൃഷ്ണകുമാർ വ്യക്തമാക്കുന്നു .

“ഇടതുപക്ഷമുന്നണിയുടെ സ്ഥാനാർത്ഥിയായി ഞാൻ ഇവിടെ മത്സരിക്കാൻ വരുമ്പോൾ ഈ പ്രദേശത്തെ ഓരോ വീട്ടുകാരും അവരുടെ പുരയിടത്തിൽ നിന്ന് ഒരു കാൽ ഈ റോഡിലേക്ക് വയ‌ക്കുമ്പോൾ,​ കൃഷ്‌ണകുമാറിന്റെ നെഞ്ചത്തല്ല കൃഷ്‌ണകുമാർ ഉണ്ടാക്കിയ റോഡിലേക്കാണ് കാൽ വയ്‌ക്കുന്നതെന്ന ചിന്ത ഉണ്ടാകുന്നത് നന്നായിരിക്കും. രണ്ടാമത് എനിക്ക് പറയാനുള്ളത് ഈ കമ്മ്യൂണിസ്‌റ്റുകാരൻ കൊണ്ടുവന്ന പൈപ്പുലൈനിലെ വെള്ളം കുടിക്കുമ്പോൾ,​ അത് നന്ദിയോടുതന്നെ കുടിക്കണം എന്നാണ്. ആ വെള്ളം തൊണ്ടയിൽ നിന്നിറങ്ങുമ്പോൾ ഹരേ റാം ഹരേ റാം എന്നുപറയുന്നതിനു പകരം ഹരേ കൃഷ്‌ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം. വരുന്ന അഞ്ചുവർഷം ഈ പ്രദേശത്തെ മുഴുവൻ പേരുടെയും കൗൺസിലർ ആയിരിക്കില്ല. കൃഷ്‌ണകുമാർ കൊണ്ടുവന്നതല്ലാതെ,​ ഒരു ഉടയതമ്പുരാനും ഒരു ചുക്കും ഇവിടെ കൊണ്ടുവന്നിട്ടില്ല എന്ന ഓർമ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണം”.കൃഷ്ണകുമാർ വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി .

Back to top button
error: