രാഹുലിന്റെ വിശ്വസ്ത രുചി ഗുപ്ത കോൺഗ്രസ് വിട്ടു ,കെ സി വേണുഗോപാലിനെതിരെ ആരോപണം

എൻ സ് യു ഐയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോൺഗ്രസ് വിട്ടു .കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പാർട്ടി വിട്ടത് .

രാഹുൽ ഗാന്ധി നേരിട്ടാണ് രുചി ഗുപ്തയെ ജോയിന്റ് സെക്രട്ടറി ആക്കിയത് .എന്നാൽ സംഘടന സംബന്ധിച്ച തീരുമാനങ്ങൾ വൈകുകയാണെന്നും ഇതിനു കാരണം കെ സി വേണുഗോപാൽ ആണെന്നും രുചി ഗുപ്ത ആരോപിച്ചു .വിഷയങ്ങൾ എല്ലായിപ്പോഴും അധ്യക്ഷന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ ആകില്ലെന്നും രുചി ഗുപ്ത രാജി അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിൽ പറയുന്നു .

എൻ എസ് യു ഐയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആണ് രുചി ഗുപ്ത നിലപാട് വ്യക്തമാക്കിയത് .എൻ എസ് യു ഐയുടെ സംസ്ഥാന യൂണിറ്റുകൾ പുനഃസംഘടിപ്പിക്കാൻ സാധിക്കാത്തത് കെ സി വേണുഗോപാലിന്റെ പിടിവാശി കൊണ്ടാണെന്നാണ് രുചി പറയുന്നത് .കോൺഗ്രസിന് ശക്തമായ നേതൃത്വം വേണം .എങ്കിൽ മാത്രമേ ഇപ്പോൾ പല ദിശയിൽ സഞ്ചരിക്കുന്ന പാർട്ടിയ്ക്ക് ഒരു ദിശയിൽ സഞ്ചരിക്കാൻ കഴിയൂ .കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധി തന്നെ വേണമെന്നും രുചി ഗുപ്ത പറഞ്ഞു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version