കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നതാണ് നല്ലത് ,പ്രൊഫ.സി .രവിചന്ദ്രനുമായി അഭിമുഖം-വീഡിയോ

കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നതാണ് നല്ലതെന്ന് യുക്തിവാദിയും അദ്ധ്യാപകനുമായ പ്രൊഫ.സി .രവിചന്ദ്രൻ .NewsThen – നു നൽകിയ അഭിമുഖത്തിലാണ് രവിചന്ദ്രൻ നിലപാട് വ്യക്തമാക്കിയത് .കർഷക നിയമങ്ങളെ താൻ സ്വാഗതം ചെയ്തത് അത് മൂലം കർഷകർക്കുണ്ടാകുന്ന നേട്ടങ്ങൾ കണ്ടാണ് .സൈബറിടത്തിൽ സംഘടിതമായ ഗുണ്ടാ പ്രവർത്തനം നടക്കുന്നുണ്ട് .തനിക്കെതിരെ ഉണ്ടാകുന്നതും അത്തരമൊന്നാണ് .കേരളം യുക്തിചിന്തയ്ക്ക് വളക്കൂറുള്ള മണ്ണ് ആണെന്നും എന്നാൽ രാഷ്ട്രീയ പാർട്ടികൾ മതങ്ങൾക്കുള്ളിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ രംഗത്ത് വരുന്നില്ലെന്നും രവിചന്ദ്രൻ വ്യക്തമാക്കി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version