NEWS

ബാഗാളില്‍ രാഷ്ട്രീയ ചുഴലിക്കാറ്റാവാന്‍ ബിജെപി: അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം

നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബംഗാളിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അമിത് ഷായുടെ വരവ് രാഷ്ടീയ ചുഴലിക്കാറ്റായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിജെപി നടത്തുന്ന രാഷ്ട്രീയ റാലി എതിര്‍ കക്ഷികളടക്കം ഉറ്റ് നോക്കുകയാണ്.

ശനിയാഴ്ച രാവിലെ പത്തരയോടെ രാമകൃഷ്ണ ആശ്രമത്തിലെത്തിയ അമിത് ഷാ സ്വാമി വിവേകാനന്ദന്റെയും. ശ്രീരാമകൃഷ്ണ പരമഹംസരുടേയും, ശാരദ ദേവിയുടേയും ഛായാചിത്രങ്ങള്‍ക്ക് മുന്‍പില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. തൃണമുല്‍ നേതാവ് സുവേന്ദു അധികാരി അമിത് ഷായ്‌ക്കൊപ്പം റാലിയില്‍ പങ്കെടുക്കുമെന്ന് സൂചനകളുണ്ട്. അമിത് ഷായുടെ റാലിക്ക് മുന്നോടിയായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് തൃണമുല്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുന്നത്

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം. സുവേന്ദര്‍ അധികാരിയും ഒപ്പം ചില മുതിര്‍ന്ന നേതാക്കളും ബിജെപി യിലേക്ക് ചേക്കേറുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. അമിത് ഷായുടെ പിന്നാലെ 6 കേന്ദ്ര മന്ത്രിമാരും ഇലക്ഷന്‍ പ്രചരണത്തിനായി ബംഗാളിലേക്ക് വരുന്നുണ്ടെന്ന വാര്‍ത്തയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്‌

Back to top button
error: