NEWS

കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു; അമ്പരന്ന് കാഞ്ഞങ്ങാട് നീലേശ്വരം തീരദേശവാസികള്‍.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ തീരദേശ പൊലീസിന്റെ പട്രോളിംഗ് സംഘമാണ് തിമിംഗലത്തിന്റെ ജഡം ഒഴുകി നടക്കുന്നത് കണ്ടത്. പട്രോളിംഗിനിടെ കടലില്‍ ദ്വീപ് പോലെ ഉയര്‍ന്നുനില്‍ക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തുചെന്നപ്പോഴാണ് കൂറ്റന്‍ തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്. നാല് ടണ്ണിലധികം ഭാരം ഇതിനുണ്ടാകുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കമുമ്പ് നീലേശ്വത്തും വലിയപറമ്പിലുമുള്‍പ്പെടെ പത്തോളം തിമിംഗലങ്ങളുടെ ജഡങ്ങള്‍ കടലില്‍ ഒഴുകിനടന്നിരുന്നു. തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് വിലകൂടിയ ആഡംബര സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചേരുവ ശേഖരിക്കുന്നതിനായി ഇവയെ കൊല്ലുന്നവരുണ്ട്. കാലാവസ്ഥാവ്യതിയാനവും തിമിംഗലങ്ങള്‍ ചാകാന്‍ കാരണമാകുന്നു.

Back to top button
error: