കെ സുധാകരനെ വിളിക്കൂ ,കോൺഗ്രസ്സിനെ രക്ഷിക്കൂ ,കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ ബോർഡുകൾ

കെ സുധാകരനെ കോൺഗ്രസ് അധ്യക്ഷൻ ആക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ബോർഡുകൾ .കെ പി സി സി ആസ്ഥാനത്തിന് മുമ്പിലും എം എൽ എ ഹോസ്റ്റലിനു മുമ്പിലുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് .ഇനിയൊരു പരീക്ഷണത്തിന് സമയം ഇല്ലെന്നും ബോർഡിൽ പറയുന്നു .കെ എസ് യു വിന്റെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് .

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുൻനിർത്തിയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് .കോൺഗ്രസിന്റെ പരാജയത്തിന് കാരണം സംഘടന ദുർബലമായത് കൊണ്ട് ആണെന്നും അതിനു കാരണക്കാരൻ നിലവിലെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണെന്നും വിമർശനമുയർന്നിരുന്നു .

തോൽവി പരിശോധിക്കാൻ യു ഡി എഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്നുണ്ട് .ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ഇന്ന് രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version