Lead NewsNEWS

ലുലുമാളിൽ നടിയെ ഉപദ്രവിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ

ലുലു മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായി വ്യാപക തിരച്ചിൽ .മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം തുടങ്ങി .പ്രവേശന കവാടത്തിൽ ശേഖരിച്ചിട്ടുള്ള പേരും വിവരങ്ങളും പരിശോധിക്കുന്നുണ്ട് .

വനിതാ -യുവജന കമ്മീഷനുകൾ ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട് .സംഭവം നടന്ന സമയത്തെ സി സി ടി വി ദൃശ്യങ്ങൾ ലുലു മാൾ അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട് .പ്രതികൾ പുറത്തേയ്ക്ക് പോയ വാഹനത്തിന്റെ ദൃശ്യം ലഭിച്ചെന്നാണ് വിവരം .എന്നാൽ മാസ്ക് ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല .

പോലീസിൽ പരാതിപ്പെട്ടില്ലെങ്കിലും വ്യാഴാഴ്ച തനിക്കുണ്ടായ ദുരനുഭവം നടി സോഷ്യൽ മീഡിയയിൽ കുറിച്ചതോടെ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു .നടിയുടെ അമ്മയിൽ നിന്ന് പരാതി എഴുതി വാങ്ങി .

മാളിലെ ഹെപ്പർ മാർക്കറ്റിൽ വച്ച് രണ്ടു പേർ പിന്തുടരുകയും ശരീരത്തിൽ സ്പർശിച്ച് കടന്നു പോകുകയും ചെയ്തു എന്നാണ് നടി കുറിച്ചത് .മനഃപൂർവം അല്ല എന്ന് കരുതി ആദ്യം പ്രതികരിച്ചില്ല .”കുഴപ്പമില്ലല്ലോ “എന്ന് സഹോദരി ചോദിച്ചപ്പോൾ മാത്രമാണ് സംഭവം മനഃപൂർവം ആണെന്ന് വ്യക്തമായത് .

കൗണ്ടറിൽ പണം അടയ്ക്കാൻ നിൽക്കുമ്പോൾ ഇവർ വീണ്ടും നടിയുടെയും സഹോദരിയുടെയും അടുത്തെത്തുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു .’അമ്മ സ്ഥലത്ത് എത്തിയപ്പോൾ മാത്രമാണ് യുവാക്കൾ ഒഴിഞ്ഞ് പോയത് .

Back to top button
error: