
തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് നടി മോണൽ ഗജ്ജർ .മലയാളത്തിലെ യുവ നടനുമായുള്ള പ്രണയ പരാജയം ആണ് കാരണം എന്നാണ് വെളിപ്പെടുത്തൽ .ബിഗ് ബോസ് തെലുങ്ക് പതിപ്പിൽ നിന്ന് പുറത്ത് ആയ താരം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ .
“മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിൽ ആയിരുന്നു .എന്നാൽ അത് വർക്ക് ഔട്ട് ആയില്ല .അതോടെ തെന്നിന്ത്യൻ സിനിമ തന്നെ വേണ്ടെന്നു വച്ചു .”നടി പറഞ്ഞു .
2012 ലാണ് മോണൽ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത് .അരങ്ങേറ്റ ചിത്രം തന്നെ തെലുങ്കിൽ ഹിറ്റ് ആയി .പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു .2018 മുതൽ നടി ഗുജറാത്തി സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് .
വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 2012 എന്ന ചിത്രത്തിൽ ആണ് മോണൽ മലയാളത്തിൽ അഭിനയിച്ചത് .സുധീർ ആയിരുന്നു നായകൻ .ചിത്രത്തിൽ മോണലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു .