സി എം രവീന്ദ്രൻ ഇ ഡിക്ക് മുമ്പിൽ ഹാജരായി

സി എം രവീന്ദ്രൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാവുക ആയിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആണ്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ഇത് നാലാം തവണയാണ് സി എം രവീന്ദ്രന് നോട്ടീസ് നൽകുന്നത്. ഇഡി നോട്ടീസിനെതിരെ രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സി എം രവീന്ദ്രൻ നേരിട്ട് ഇ ഡി ഓഫീസിൽ ഹാജരായത്.

നേരത്തെ മൂന്നു തവണ ഇ ഡി നോട്ടീസ് നൽകിയപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സി എം രവീന്ദ്രൻ ഹാജരാവതെ ഇരുന്നത്. ആദ്യതവണ കോവിഡ് എന്നും രണ്ടും മൂന്നും തവണകളിൽ കോവിഡനന്തര ചികിത്സയെന്നും ആയിരുന്നു സി എം രവീന്ദ്രൻ വിശദീകരണം നൽകിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version