Lead NewsNEWS

കിറ്റും പെൻഷനും എൽഡിഎഫ് സർക്കാരിന്റെ തുറുപ്പുചീട്ട്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുമ്പോഴും റേഷൻകട വഴി നൽകുന്ന ഭക്ഷ്യ കിറ്റും വർദ്ധിപ്പിച്ച ക്ഷേമ പെൻഷനും മുടക്കാതെ നൽകിയതാണ് ഇത്തവണത്തെ എൽഡിഎഫ് വിജയത്തിന്റെ രഹസ്യം. വിവാദങ്ങൾക്കിടയിലും ദരിദ്രരും സമൂഹത്തിന്റെ താഴെതട്ടിലുള്ളവരും ആയവർക്ക് പട്ടിണിയില്ലാതെ ജീവിക്കാനായി. ഇതുതന്നെയാണ് വോട്ടിന്റെ രൂപത്തിൽ സർക്കാറിനുള്ള പിന്തുണ ആയി മാറിയത്.

അരക്കോടി ആളുകൾക്കാണ് സാമൂഹ്യ സുരക്ഷാ- ക്ഷേമപെൻഷനുകൾ നൽകുന്നത്. ഇത് എൽഡിഎഫ് സർക്കാർ പടിപടിയായി ഉയർത്തി 1400 രൂപയാക്കിരുന്നു. പെൻഷനുകൾ 1500 രൂപ ആക്കും എന്ന പ്രകടനപത്രികയിലെ വാഗ്ദാനവും എൽഡിഎഫിന് തുണയായി. മാസങ്ങളോളം കഴിഞ്ഞു നൽകിയിരുന്ന പെൻഷനുകൾ സമയാസമയം നൽകിയതും നേട്ടമായി.

പ്രതിമാസം ക്ഷേമപെൻഷനുകൾക്ക് വേണ്ടത് 710 കോടി രൂപയാണ്. അർഹരായ പകുതിയോളം പേർക്ക് നേരിട്ടാണ് പെൻഷൻ എത്തിക്കുന്നത്. ബാക്കിയുള്ളവർക്ക് ബാങ്ക് വഴിയും.

റേഷൻകട വഴിയുളള കിറ്റ് വിതരണം തുടങ്ങിയത് ലോക്ഡൗൺ കാലത്താണ്. ലോക്ഡൗൺ കാലത്ത് പണിക്ക് പോകാൻ ആകാതെ പട്ടിണി കിടക്കുന്ന ലക്ഷങ്ങൾക്ക് ഇത് ആശ്വാസമായി.ഇതിന് പ്രതിമാസം വേണ്ടിയിരുന്ന 400 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിൽ നിന്നാണ് സമാഹരിക്കുന്നത്. ആറുമാസമായി സർക്കാർ ഇത് തുടരുന്നു.

Back to top button
error: