Lead NewsNEWS

ഇത് ജനങ്ങളുടെ വിജയം, വർഗീയശക്തികളുടെ ഐക്യപ്പെടലിന് കേരളത്തിൽ ഇടമില്ല :മുഖ്യമന്ത്രി

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ആവേശകരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വ തലങ്ങളിലും എൽഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാനായി. ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന ദൃഢനിശ്ചയം ചെയ്ത എല്ലാവരുടെയും നേട്ടമാണ്. ഈ നേട്ടത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നാട് നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കേരളരാഷ്ട്രീയത്തിൽ അപ്രസക്തമാകുന്നു എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരുപ്പുകൾക്കും കേരളത്തിൽ ഇടമില്ല എന്ന് തെളിഞ്ഞിരിക്കുന്നു. ബിജെപിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എൽഡിഎഫ് മത്സരിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം സമഗ്ര മുന്നേറ്റം നടത്താൻ എൽഡിഎഫിന് ആയി. എല്ലാ വിഭാഗങ്ങളും അതിലുണ്ട്. വലിയ സ്വീകാര്യതയോടുകൂടിയാണ് എൽഡിഎഫിനെ ജനം സ്വീകരിച്ചത്. അതുകൊണ്ടാണ് ഇത് ജനങ്ങളുടെ വിജയം ആണെന്ന് താൻ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Back to top button
error: