Lead NewsNEWS

കൊച്ചി നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫ് വിമതനെ ചാക്കിട്ട് കോൺഗ്രസ്

കൊച്ചി നഗരസഭയിൽ എൽഡിഎഫ് വിമതനെയും സ്വതന്ത്രരെയും കൂടെ നിർത്തി ഭരണം പിടിക്കാൻ യുഡിഎഫ് നീക്കം. മനാശ്ശേരിയിൽ എൽഡിഎഫ് വിമതൻ ആയി മത്സരിച്ച് വിജയിച്ച കെ പി ആന്റണിയെ ഒപ്പം നിർത്താൻ ആയാൽ മറ്റു 3 സ്വതന്ത്രരെ കൂടെ കൂട്ടി ഭരണം പിടിക്കാം എന്നാണ് ആലോചന. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ കെപി ആന്റണിയെ കണ്ട ദൃശ്യം പുറത്ത് വന്നു.

കെപി ആന്റണിയെ ഹൈബി ഈഡൻ എം പി, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവർ സന്ദർശിക്കുന്ന ദൃശ്യം ആണ് പുറത്ത് വന്നത്. എൽഡിഎഫ് വിമതന് ഇവർ ത്രിവർണ്ണ ഷാൾ പുതപ്പിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

കൊച്ചി കോർപ്പറേഷനിൽ 31 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ് യുഡിഎഫ് ഉള്ളത്. നാലു പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനായാൽ യുഡിഎഫിന് ഭരിക്കാം. യുഡിഎഫ് വിമതനായ പനയപ്പള്ളയിൽ സനിൽ മോൻ, യുഡിഎഫ് വിമതയായി മത്സരിച്ച മേരി കലിസ്റ്റ, ലീഗ് വിമതൻ ടി കെ അഷ്റഫ് എന്നിവരുടെ പിന്തുണ തേടാനാണ് യുഡിഎഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് സാധ്യമായാൽ 34 സീറ്റുകളുമായി മുമ്പിലുള്ള എൽഡിഎഫിനെ ഭരണത്തിൽനിന്ന് അകറ്റിനിർത്താം. എന്നാൽകടുത്ത എൽഡിഎഫ് നിലപാടുള്ള വ്യക്തിയാണ് കെപി ആന്റണി എന്നുള്ളതുകൊണ്ട് ആന്റണി യുഡിഎഫിനെ പിന്തുണയ്ക്കുമോ എന്നത് കാത്തിരുന്നു കാണണം.

Back to top button
error: