ജനവിധി കോൺഗ്രസ്സിന് എതിരല്ല,സർക്കാരിനെതിരായ വികാരം പൂർണമായും പ്രതിഫലിച്ചില്ല, തോൽവിയെ കുറിച്ച് കോൺഗ്രസ്‌ നേതാക്കൾ

ജനവിധി കോൺഗ്രസ്സിന് എതിരല്ലെന്ന് കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ അടിത്തറ ഭദ്രം.നാളെ രാഷ്ട്രീയകാര്യ സമിതി ചേർന്ന് തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങൾ പരിശോധിക്കും

2015 നെ അപേക്ഷിച്ച് യു ഡി എഫ് മികച്ച പ്രകടനം കാഴ്ച വച്ചു. യുഡിഎഫ് ആത്മപരിശോധന നടത്തി കാര്യങ്ങൾ പരിശോധിക്കും. സിപിഎമ്മിന് അമിതമായി ആഹ്ലാദിക്കാൻ വകയില്ല

സർക്കാരിനെതിരായ വികാരം പൂർണമായും പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.മൂന്ന് കോർപ്പറേഷനുകൾ യുഡിഎഫ് ഭരിക്കും.ബിജെപി പൂർണ പരാജയമാണെന്ന് തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു. യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന ജനവിധി ആണ് ഇന്ന് ഉണ്ടായത്.

2015നേക്കാൾ യുഡിഎഫിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും വ്യക്തിബന്ധങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിന് സീറ്റു കുറഞ്ഞത് സംബന്ധിച്ച് ചർച്ചകൾ നടത്തി പരിശോധിക്കും

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version