കെ. സുരേന്ദ്രന്റെ സഹോദരന്‍ പരാജയപ്പെട്ടു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സഹോദരന്‍ പരാജയപ്പെട്ടു. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സരിച്ച കെ. ഭാസ്‌കരനാണ് പരാജയപ്പെട്ടത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അസ്സയിനാറാണ് ഇവിടെ വിജയിച്ചത്. 89 വോട്ടിനാണ് സിപിഎം നേതാവായ അസ്സയിനാറിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീര്‍ നളന്ദ 289 വോട്ട് നേടി.അതേസമയം, സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ബിജെപിക്കാണ് വിജയം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version