Lead NewsLIFENEWS

സംസ്ഥാനത്ത് ഇടതു തരംഗം, പിണറായി വിജയം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഇടതു തരംഗം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ഇടതുമുന്നണിയാണ് മുമ്പിൽ. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുന്നു.

ഗ്രാമപഞ്ചായത്തുകളിൽ 503ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 107ഉം ജില്ലാ പഞ്ചായത്തുകളിൽ പത്തും മുനിസിപ്പാലിറ്റികളിൽ 37ഉം കോർപ്പറേഷനുകളിൽ നാലും ഇടത്ത് എൽഡിഎഫ് മുന്നിലാണ്.യുഡിഎഫ് ആകട്ടെ ഗ്രാമപഞ്ചായത്തുകളിൽ 375ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 43ഉം ജില്ലാ പഞ്ചായത്തുകളിൽ നാലും മുനിസിപ്പാലിറ്റികളിൽ 42ഉം കോർപ്പറേഷനുകളിൽ രണ്ടും ഇടങ്ങളിലാണ് മുമ്പിലുള്ളത്.26 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ബിജെപി മുന്നിലാണ്.

പിണറായി വിജയൻ സർക്കാറിനുള്ള വോട്ട് ആയാണ് ഈ ജനവിധിയെ രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. നിരവധി വിവാദങ്ങൾക്കിടയിലും പിണറായി വിജയൻ സർക്കാർ നടത്തിയ വികസന- ക്ഷേമ പ്രവർത്തനങ്ങളാണ് എൽഡിഎഫിന് വൻമുന്നേറ്റം നേടിക്കൊടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.

Back to top button
error: