ട്വന്‍റി – ട്വന്‍റി കുതിപ്പ്

തിരുവനന്തപുരം: നാല് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച്‌ ട്വന്റി-20.കിഴക്കന്നൂരില്‍ ഇത്തവണയും ഭരണം പിടിച്ചിരിക്കുകയാണ്. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട് പഞ്ചായത്തിലും മഴുവന്നൂര്‍ പഞ്ചായത്തിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.

Exit mobile version