NEWS

പാലായിൽ ചരിത്രം കുറിച്ച് എൽഡിഎഫ്

ദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് വന്‍വിജയം. ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടിലയുടെ പിന്‍ബലത്തോടെയാണ് പാല നഗരസഭ ഇടത് സ്വന്തമാക്കിയത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ പരാജയപ്പെട്ടു.

ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 442 ഇടത്ത് എല്‍ഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 3 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു. നഗരസഭാ ചരിത്രത്തിലാദ്യമായി എൽഡിഎഫ് ഭരണം നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽഡിഎഫ് ഭരണത്തിലെത്തുന്നത്.

എൽ.ഡി.എഫ്: 13

( കേരള കോൺഗ്രസ് – ജോസ് 8,
സിപിഎം സ്വതന്ത്രർ 2, സിപിഎം 1,
സിപിഐ 1)

യു.ഡി.എഫ്: 7 കേരള കോൺഗ്രസ് – ജോസഫ് 3 , കോൺഗ്രസ് 4

Back to top button
error: