കീഴാറ്റൂരിൽ വയൽകിളി സ്ഥാനാര്‍ത്ഥിക്ക് പരാജയം

ളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം.

എൽഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥി ലതാ സുരേഷ് പരാജയപ്പെട്ടു. വനിത സംവരണ വാ‍‍ർഡിൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ ലത സുരേഷായിരുന്നു സ്ഥാനാർത്ഥി. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിച്ചിരുന്നത്.

കോണ്‍ഗ്രസും ബിജെപിയും സ്ഥാനാ‍ർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version