NEWS

കെഎസ്ആർടിസിയിൽ ഇടക്കാല ആശ്വാസ വിതരണം ആരംഭിച്ചു: മന്ത്രി. എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാ​ഗമായി നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രി ഒക്ടോബർ 26 ന് പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ​ഗതാ​ഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ( 26819 പേർക്കും ) ഇതിന്റെ ആനുകൂല്യം ലഭ്യമാകും. പ്രതിമാസം 1500 രൂപ നിരക്കിലാണ് ലഭിക്കുക. നവംബർ 1 മുതലാണ് അനുവദിക്കുക. ഡിസംബർ മാസം മുതലുള്ള ശമ്പള വിതരത്തിൽ ചെയ്യും. കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന വരെ ഇത് നൽകും. തുടർന്ന് റഫറണ്ടത്തിന് ശേഷം ശമ്പള പരിഷ്കരണ ചർച്ചകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇത്രയും പേർക്കായി അധികമായി നൽകുന്നതിന് 4. 22 കോടി രൂപയുടെ സർക്കാരാണ്അ ഇപ്പോൾ നൽകുന്നത്. അത് കെഎസ്ആർടിസി ലാഭത്തിൽ ആകുന്നത് വരെ ശമ്പളത്തോടൊപ്പം സർക്കാർ തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു.

Back to top button
error: