ചിത്ര ആത്മഹത്യ ചെയ്യും മുന്‍പ് ഫോണില്‍ വഴക്കിട്ടിരുന്നു, മറുപുറത്തുണ്ടായിരുന്ന ആളെപ്പറ്റി പറയാതെ പോലീസ്

മിഴ് സീരിയില്‍ താരം വി ജെ ചിത്രയുടെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. മരിക്കും മുന്‍പ് ചിത്ര ഫോണില്‍ ആരോടോ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ അതാരാണെന്നുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. കേസില്‍ ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിനെ തുടര്‍ച്ചയായി അഞ്ചാംദിവസവും പോലീസ് ചോദ്യം ചെയ്തു.

അമ്മയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ മരണത്തിന് പിന്നിലെന്ന് നേരെത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ദുരൂഹതയുണ്ടെന്ന് ചിത്രയെ നേരിട്ടറിയുന്ന സുഹൃത്തുക്കളില്‍ പലരും പറയുന്നു. ചിത്രയുടെ മരണത്തില്‍ ആര്‍ഡിഒ അന്വേഷണം ഇന്ന് പുനരാരംഭിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് നസ്രത്ത് പേട്ടിലെ ഹോട്ടല്‍ മുറിയില്‍ ചിത്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയിരുന്ന വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഹേംനാഥും ഹോട്ടല്‍ ജീവനക്കാരനും ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഹേംനാഥിന് പങ്കുണ്ടെന്ന് ചിത്രയുടെ അമ്മ വിജയ പോലീസിനോട് പറഞ്ഞിരുന്നു. ചിത്ര അഭിനയിക്കുന്ന സീരിയല്‍ സെറ്റില്‍ ഹേംനാഥ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായി ചിത്രയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും പോലീസ് മനസിലാക്കിയിട്ടുണ്ട്.

കേസില്‍ മൊഴി മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്ന ഹേംനാഥിനെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചോദ്യം ചെയ്തിരുന്നു. ഹേംനാഥിനെ ഉപേക്ഷിക്കാന്‍ അമ്മയുടെ ഭാഗത്ത് നിന്നും ചിത്രയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version