
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 20 ശതമാനം പിന്നിട്ടു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. കോർപ്പറേഷനുകളിലും നഗസഭകളിലും മികച്ച പോളിങ്ങാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്.
തിരഞ്ഞെപ്പിൽ 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും കനത്ത സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിനത്തിലേക്കായി വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക. 10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച്
മലപ്പുറം: 20.43%
കോഴിക്കോട്: 20.39%
കണ്ണൂർ: 20.99%
കാസർകോഡ്; 20.84%
എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരിൽ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇടതു ദൂർഭരണത്തിനെതിരേജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോർഡ് വിജയം സ്വന്തമാക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പുളി രാമചന്ദ്രൻ വ്യക്തമാക്കി.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്.