NEWS

കൊട്ടിയത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 93കാരന്‍ അറസ്റ്റില്‍

കൊല്ലം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 93കാരന്‍ അറസ്റ്റില്‍. മുഖത്തല കിഴവൂര്‍ കുന്നുവിളവീട്ടില്‍ കാസിംകുഞ്ഞാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്യജില്ലയില്‍ താമസിക്കുന്ന അമ്മയുടെയടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. ശാരീരിക അസ്വസ്ഥതകളെയും പനിയെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. അമ്മ ചൈല്‍ഡ്‌ലൈന് പരാതിനല്‍കിയെതിനെ തുടര്‍ന്ന് കൊട്ടിയം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: