NEWS

വാക്‌സിന്‍ പ്രഖ്യാപനം വിവാദത്തില്‍; മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി യുഡിഎഫ്

https://www.youtube.com/watch?v=XDkgqZjLnLo

\സ്വര്‍ണക്കടത്ത് പോലുളള സാമ്പത്തിക ക്രമക്കേടുകള്‍ സര്‍ക്കാരിനെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് യുഡിഎഫിന് മറ്റൊരു തുറുപ്പ് ചീട്ട് വീണ് കിട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇപ്പോള്‍ യുഡിഎഫ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് യുഡിഎഫ്.

മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ പദ്ധതികളോ സൗജന്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കാന്‍ വിലക്കുണ്ട്. പ്രഖ്യാപിക്കണമെന്നുണ്ടെങ്കില്‍ കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം. അതിനാല്‍ പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമാണെന്നും വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നുമാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

കോവിഡ് വാക്സിന്‍ സൗജന്യമാക്കണമെന്ന് യുഡിഎഫും മറ്റ് രാഷ്ട്രീയകക്ഷികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ചോ, വാക്സിന്‍ എപ്പോള്‍ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല, ഈ സാഹചര്യത്തിലാണ് പരസ്യപ്രചാരണത്തിന് തൊട്ടുമുന്‍പുളള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഈക്കാര്യം വെളിപ്പെടുത്തിയത്.

ആരോഗ്യമന്ത്രി കെകെ ശൈലജ നിരന്തരം പറയുന്നത് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുമെന്നാണ്. വോട്ടര്‍മാരേയും സാധാരണക്കാരേയും പേടിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇത്. ഒരു ഭാഗത്ത് ഭയപ്പാടുണ്ടാക്കുകയും മറ്റൊരു ഭാഗത്ത് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നുമുള്ള പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇതില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

ശനിയാഴ്ച വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആരില്‍നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം, എത്രകണ്ട് വാക്സിന്‍ ലഭിക്കുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്‌സ്ഫഡ് വാക്സിനാണ് വിതരണത്തിനെത്തുക എന്നറിയുന്നു. 500മുതല്‍ ആയിരംവരെ രൂപയായിരിക്കും ചെലവ്. ഇതാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക -മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാം. പരാതി കൂടാതെയും നടപടിയെടുക്കാന്‍ കമ്മീഷന് വിവേചനാധികാരവുമുണ്ട് ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിന് പണി പാളുമോ എന്ന് കണ്ടറിയാം.

Back to top button
error: